Skip to main content

തൃശൂര്‍ താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു 

തൃശൂര്‍ താലൂക്ക് പരിധിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി താലൂക്ക് വികസനസമിതി യോഗം ഓണ്‍ലെനായി ചേര്‍ന്നു. താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ പദ്ധതി, റോഡ് നവീകരണം, പട്ടയ വിതരണം, റോഷന്‍ കാര്‍ഡ് വിതരണം, റീസര്‍വ്വെ തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മുടിക്കോട് സെന്ററിലെ അടിപ്പാത നിര്‍മ്മാണം, പുത്തൂര്‍ സെന്റര്‍ നവീകരണം, മണ്ണുത്തി പീച്ചി -വാഴാനി റോഡ് നിര്‍മ്മാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതു സംബന്ധിച്ച് വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ്, തൃശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date