Skip to main content

ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് എം സി എഫ് സെന്റര്‍ ഉദ്ഘാടനം 7 ന്

ഒരുമനയൂര്‍ പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 7 ന് രാവിലെ 10 ന് എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ഉപയോഗപ്രദമാകുന്ന രീതിയിലാണ് എം സി എഫ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

ഒരുമനയൂര്‍ പൊതുശ്മശാനത്തോട് ചേര്‍ന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചത്. ശ്മശാനത്തിന്റെ കോമ്പൗണ്ട് വേര്‍തിരിച്ച് പ്രത്യേക റോഡും, കെട്ടിടത്തില്‍ ശൗചാലയം, ഡ്രസിങ്ങ് ഏരിയ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കെട്ടിടത്തോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിലേക്ക് ആവശ്യമായ പ്ലംബിങ്ങ് പണിയും പൂര്‍ത്തീകരിച്ചു. കേന്ദ്ര-സംസ്ഥാന വിഹിതത്തില്‍ നിന്ന് 13.50 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. കേന്ദ്ര ശുചിത്വമിഷന്‍ 8 ലക്ഷം രൂപയും സംസ്ഥാന ശുചിത്വമിഷന്‍ അഞ്ചര ലക്ഷം രൂപയും 50000 രൂപ സി എഫ് സി ഫണ്ടുമാണ്.

ഒരുമനയൂര്‍ പഞ്ചായത്ത് പൊതുസ്മശാന മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാന്‍ അധ്യക്ഷത വഹിക്കും.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രന്‍ സ്വാഗതവും ആശംസിക്കും.

date