Post Category
മസ്റ്ററിങ് പൂര്‍ത്തിയാക്കണം
ലോട്ടറി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഹോംമസ്റ്ററിങ് നടത്തുന്നതിനും ഫെബ്രുവരി 20 വരെ സമയം അനുവദിച്ചിരിക്കുന്നു. നിലവില്‍ ബോര്‍ഡ് പെന്ഷന് കൈപ്പറ്റുന്നവര്‍ ഇപ്പോള്‍ മസ്റ്റര്‍ ചെയ്യേണ്ടതില്ല. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ മസ്റ്റര്‍ പരാജയ റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും ലോട്ടറി ക്ഷേമനിധി ഓഫീസില്‍ ഫെബ്രുവരി 28 ന് മുമ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360490
date
- Log in to post comments