യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സംസ്ഥാന റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോെടയാണ് നടത്തപ്പെടുന്നത.് അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ നിന്നുംലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അല്ലെങ്കില്‍ https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. വിശദാംശങ്ങള്‍ക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:0471 2325101.
- Log in to post comments