Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം 5,6 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 12 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. ഇതു സംബന്ധിക്കുന്ന വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്,  എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 0480-2706100, 9496070362
 

date