പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് സ്കീം പ്രകാരം 2022-23 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നതിനായി 2021-22 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നതും കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ചാലക്കുടി ട്രൈബര്‍ ഡെവലപ്മെന്റ് ഓഫീസിലോ, ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 21 ന് മുന്‍പ് ലഭ്യമാക്കണം. ഫോണ്‍:0480 2706100, 9496070362
- Log in to post comments