Skip to main content

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ 

കേരള വനഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഡിസൈന്‍ ആന്റ് കണ്ടക്ട് എക്‌സറ്റെന്‍ഷന്‍ ആന്റ് ഔട്ട് റീച്ച് പ്രോഗ്രാംസില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവ്. യോഗ്യത: ഫോറസ്റ്ററി/ സോഷ്യന്‍ വര്‍ക്ക് / എന്‍വിയോണ്‍മെന്റല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പി ജി, ഇംഗ്ലീഷ്, മലയാളം , ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 2022 ജനുവരി ഒന്നിനുള്ളില്‍ 36 വയസ്സ് തികഞ്ഞവരായിക്കണം. (എസ് സി-  എസ് ടി വിഭാഗക്കാര്‍ക്ക് പിഎസ്സി മാനദണ്ഡപ്രകാരമുള്ള ഇളവ് ലഭിക്കും).   പ്രതിമാസം 22,000 രൂപയാണ് ഫെല്ലോഷിപ്പ്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം വഴി ഫെബ്രുവരി 11 വരെ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പ്രായം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും സഹിതം administration@kfri.res.in എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

date