Skip to main content

ആനമറി - പുഞ്ചക്കൊല്ലി റോഡ് പ്രവൃത്തിസ്ഥലം സന്ദര്‍ശിച്ചു

വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  നിര്‍മിക്കുന്ന ആനമറി- പുഞ്ചക്കൊല്ലി റോഡ് പ്രവൃത്തിയുടെ സ്ഥലം  തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.  പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ സംഘം മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചു. പുഞ്ചക്കൊല്ലി കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നത്. 2.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  ആനമറി - പുഞ്ചക്കൊല്ലി റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 97,97,751 രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. ജോയിന്‍ ബിഡിഒ (ഇജിഎസ്) എ.സരള, ചാര്‍ജ് ഓഫീസര്‍ ബിനു കുരിയന്‍, ബ്ലോക്ക് അക്രഡിറ്റന്റ് എഞ്ചിനീയര്‍ കെ.എ സാജിദ്, പഞ്ചായത്ത് അക്രഡിറ്റന്റ് എഞ്ചിനീയര്‍ ടി. എം അഖില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

date