Skip to main content

സിഡിഎസ് വനിതകള്‍ക്ക് പരിശീലനം നല്‍കി

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുത്ത സിഡിഎസ് വനിതകള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുമായി പരിശീലനം നല്‍കി. പരിശീലന പരിപാടി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയില്‍ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയിലെ ഉന്നതി, മികവ് എന്നീ പദ്ധതികളിലാണ് പരിശീലനം നല്‍കിയത്. പഞ്ചായത്തംഗങ്ങളായ സജ്‌ന അബ്ദുറഹ്‌മാന്‍ സി.കെ സുരേഷ്, സഹില്‍ അകമ്പാടം, സോമന്‍ പാര്‍ലില്‍,സീനത്ത് നൗഷാദ്, മറിയാമ്മ ജോര്‍ജ്ജ്, ബാബു ഏലക്കാടന്‍, ബി. ഡി.ഒ  എ.ജെ സന്തോഷ്, ജോയിന്റ് ബിഡിഒ സരള എന്നിവര്‍ സംസാരിച്ചു.
 

date