Skip to main content

അംഗീകാര നിറവില്‍ വേട്ടേക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം

നഗരകുടുംബരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാന കായകല്‍പ് അവാര്‍ഡ് ഒന്നാം സ്ഥാനം  മഞ്ചേരി വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കരസ്ഥമാക്കി. 92.9 ശതമാനം മാര്‍ക്കോടെയാണ് വേട്ടേക്കോട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കിവരുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

 

date