Skip to main content

എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ  വെർച്വൽ ഇന്റർവ്യൂ ഫെബ്രുവരി 11ന്

തൃശൂർ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് സെയിൽസ് കോർഡിനേറ്റർ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ലോൺ ഓഫീസർ, കളക്ഷൻ ഓഫീസർ, ബ്രാഞ്ച് കോർഡിനേഷൻ, കോർഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി 11ന് രാവിലെ 10.30 മുതല്‍ 1.30 വരെ ഓൺലൈനായി ജോബ് ഇന്റർവ്യൂ നടത്തുന്നു. എംബിഎ, ബിബിഎ, എം-ടെക്/ ബിടെക് / ഐടിഐ / ഐടിസി / ഓട്ടോമൊബൈലിൽ ഡിപ്ലോമ/ പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്ലൈ ചെയ്യാൻ വാട്‌സ്ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം.  തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വാട്‌സ്ആപ്പ് നമ്പർ.9446228282. രജിസ്‌ട്രേഷനും പരിശീലനവും പൂര്‍ത്തിയാക്കിവര്‍ക്ക് എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെബ്സൈറ്റായ   www.employabilitycentre.org മുഖേന അപേക്ഷിക്കാം.എംപ്ലോയബിലിറ്റി സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ  എംപ്ലോയ്മെന്‍റ് ഓഫീസര്‍,
അറിയിച്ചു.

date