Skip to main content

ഭിന്നശേഷി ക്ലബ്ബിൽ  അംഗങ്ങളാകാം

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബുദ്ധിപരമായ വൈകല്യം ഉള്ളവരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും ഓരോ ഭിന്നശേഷി ക്ലബ്ബ് വീതം രൂപീകരിക്കുന്നു. ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികളുടെ 25 പേരടങ്ങുന്ന ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. കല, കായികം, സാംസ്കാരികം, സാമൂഹികം, വിദ്യാഭ്യാസം, ആരോഗ്യം, ബുദ്ധിപരമായ വികാസം തുടങ്ങിയ മേഖലകളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ്   ഉദ്ദേശിക്കുന്നത്. താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക ഫോൺ: 0487 2362321, 8078708370

date