Skip to main content

സ്‌പെഷ്യല്‍ ബാച്ചില്‍ ദമ്പതികളും ജനപ്രതിനിധിയും

വയനാട് പുല്‍പള്ളിയിലെ കളിപടി കോളനി സ്വദേശികളായ ഷിജു.കെ.ബി-സുധ വിശ്വനാഥന്‍ ദമ്പതികള്‍ ഒരുമിച്ച് പോലീസ് സേനയുടെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടി ഈ ബാച്ചിനുണ്ട്. മികച്ച പ്രകടനത്തിനാലാണ് ഇരുവരും പോലീസ് പരിശീലനം പൂര്‍ത്തായാക്കിയിട്ടുള്ളത.്  ജനപ്രതിനിധിയായിരുന്ന സുധീഷാണ് ബാച്ചിന്റെ മറ്റൊരു പ്രത്യേകത. മലപ്പുറം വഴിക്കടവ് ബ്ലോക്ക് പഞ്ചായത്തിലേക്ക് നിലമ്പൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച സുധീഷ് ആ സ്ഥാനം രാജിവെച്ചാണ് പോലീസ് പരിശീലനത്തിനെത്തിയത്.  പരിശീലനത്തിനെത്തിയവരില്‍ 63 പേര്‍ വിവാഹിതരായിരുന്നു. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറിച്യ, കുറുമ വിഭാഗത്തില്‍ പെട്ട ഗ്രോതവിഭാഗക്കാരാണ് മുഴുവനും. വനത്തിലെ മാവോയിസ്റ്റ് പരിശോധനയ്ക്ക് ഇനി ഇവരുടെ സേവനം സജീവമായി ഉപയോഗപ്പെടുത്താനാകും.2019ല്‍ നടന്ന ആദ്യ സ്‌പെഷല്‍ റിക്രൂട്ട് മെന്റ് ബാച്ചില്‍ 74 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി കേരള പോലീസ് സേനയില്‍ സേവനമനുഷ്ഠിച്ച് വരുന്നത്.

date