Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികവാര്‍ന്ന വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളോടുകൂടി താമസിച്ച് പഠിക്കുന്നതിനുമായി മരുതോങ്കരയില്‍ ആരംഭിച്ച പെണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷഫോറം ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/  ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍നിന്നും ലഭിക്കും. വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370379, 2370657

date