Skip to main content
നവീകരിച്ച പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്  കെട്ടിടം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

നവീകരിച്ച പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്  കെട്ടിടം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

 

    നവീകരിച്ച പല്ലാരിമംഗലം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ ആകെ 53 സ്‌കൂളുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.  ഓണ്‍ലൈനായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. സ്‌കൂള്‍തല ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

    2020 ല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി ചിലവിലാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂന്നു നിലകളിലായി ആധുനിക രീതിയിലുള്ള ഒന്‍പത് ഹൈ ടെക് ക്ലാസ് മുറികളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്.     ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആറ് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ ആകെ 15 ക്ലാസ് മുറികളാണുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിലൂടെയാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. 
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 240 കുട്ടികളും വി.എച്ച്.എസ്.സി യില്‍ 150 കുട്ടികളും ഹൈസ്‌കൂളില്‍ 526 കുട്ടികളും ഉള്‍പ്പെടെ നഴ്സറി മുതല്‍ ആയിരത്തോളം കുട്ടികളാണു സ്‌കൂളില്‍ പഠിക്കുന്നത്. 

    കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.എ.ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പല്ലാരിമംഗലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉപഹാര സമര്‍പ്പണം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് എന്നിവര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സീനത്ത് മൈതീന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സഫിയ സലിം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം അബ്ദുള്‍ കരിം, വാര്‍ഡ് മെമ്പര്‍മാരായ  അബൂബക്കര്‍ മാങ്കുളം, കെ.എം. മൈതീന്‍, റിയാസ് തുരുത്തേല്‍, നസിയ ഷമീര്‍, എ.എ രമണന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍,  പ്രിന്‍സിപ്പല്‍മാരായ  ദീപ ജോസ്, സ്മിറ്റി ജേക്കബ്ബ്, എച്ച്.എം. സോമകുമാര്‍,  ഡി.ഇ.ഒ ലത, കെ.ബി സജീവ്  (ബി.പി.സി). പി.ടി.എ പ്രസിഡന്റ് എന്‍.എസ്. ഷിജീബ്, മാതൃസംഘം ചെയര്‍പേഴ്‌സണ്‍ ഷെരീഫ രഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date