Skip to main content

താക്കോല്‍ദാനം നിര്‍വ്വഹിച്ചു

പി.എം.എ.വൈ.ജി പദ്ധതിപ്രകാരം തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തികരിച്ച 28 വീടുകളുടെ  താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ നിര്‍വ്വഹിച്ചു. 95 കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചത്. മറ്റു വീടുകളുടെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. താമസിക്കാന്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം  കുടുംബാംഗങ്ങള്‍ പങ്കുവെച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. ദേവികരാജ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടില്‍, മെമ്പര്‍മാരായ അഡ്വ. സജീവന്‍, എ.കെ. ഉമേഷ്, എ. ഡാനിയ, നജ്മ യാസിര്‍, ജോയന്റ് ബി.ഡി.ഒ പി.വി സുചീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date