Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍: കാലാവധി ദീര്‍ഘിപ്പിച്ചു

വിവിധ കാരണങ്ങളാല്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ബാധ്യത തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 2020 മാര്‍ച്ച് 31ന് ഏറ്റവും കുറഞ്ഞത്  നാല് വര്‍ഷമെങ്കിലും കുടിശ്ശികയുള്ള വാഹനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.  2016 ഏപ്രില്‍ 1 ന് ശേഷമുള്ള കാലയളവിലേക്ക് നികുതി അടയ്ക്കാത്ത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ അവസാനത്തെ  നാലു വര്‍ഷത്തെ നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ച് 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. 2016 മാര്‍ച്ച് 3ന് മുമ്പ് വാഹനം വിറ്റുപോയെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും നികുതി കുടിശ്ശിക വരുത്തുകയും ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി ബാധ്യതയില്‍ നിന്നും ഒഴിവാകാവുന്നതാണ്.

date