Skip to main content

ബാബുവിനെതിരെ നടപടിയെടുക്കില്ല;സംഭവ കാരണം വനം വകുപ്പ് പരിശോധിക്കും

മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ.ബാബുവിനെതിരെ വനം വകുപ്പ് നടപടികൾ സ്വീകരിക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ബാബുവിന്റെ കുടുംബവുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാൽ സംഭവം നടന്നതിന്റെ കാരണം വകുപ്പ് പരിശോധിക്കും. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കിൽ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതും. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ പൊതുജനങ്ങൾ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുൻകൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 589/2022

date