ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം: ജില്ലാതല പരിശീലനം ഫെബ്രുവരി 11ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ ഇതിനായി പദ്ധതി വകയിരുത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഫെബ്രുവരി 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു.
ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റ്്, വൈസ് പ്രസിഡന്റ് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്രൊജക്ട് ഇംപ്ലിമെന്റിഗ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നഗരസഭാതലത്തില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരും പങ്കെുക്കണം. കോര്‍പ്പറേഷന്‍ തലത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനും 7 മുനിസിപ്പാലിറ്റികള്‍ക്കും 37 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് ഇതിനായി പദ്ധതി വകയിരുത്തിയിട്ടുള്ളത്.
ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റം- ആദ്യ ഘട്ടത്തില്‍ പദ്ധതി വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍
മുനിസിപ്പാലിറ്റികള്‍:
വടകര, പയ്യോളി, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര
ഗ്രാമപഞ്ചായത്തുകള്‍:
അഴിയൂര്‍, ചോറോട്, ഏറാമല, എടച്ചേരി, വളയം, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, വേളം, നരിപ്പറ്റ, വില്യാപള്ളി, മണിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, ബാലുശ്ശേരി, നടുവണ്ണൂര്‍, പനങ്ങാട്, അരിക്കുളം, കക്കോടി, കാക്കൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, മാവൂര്‍, കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി
- Log in to post comments