Skip to main content

സ്‌കോളർഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2020-21 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തിലെ സ്‌കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പിനും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അതത് മേഖലാ വെൽഫെയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടണം. തിരുവനന്തപുരം - 0471 2460667, എറണാകുളം - 0484 2368531, കോഴിക്കോട് - 0495 2768094.
പി.എൻ.എക്സ്. 599/2022

date