Skip to main content

പെരിങ്ങോം, ചുണ്ടങ്ങാപ്പൊയിൽ സ്‌കൂൾ കെട്ടിടങ്ങൾ  മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നവകേരളം കർമ്മ പദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടായ ഒരു കോടി രൂപ വീതം ചെലവഴിച്ച് നിർമ്മിച്ച പെരിങ്ങോം ജിഎച്ച്എസ്എസ്, ചുണ്ടങ്ങാപ്പൊയിൽ ജി എച്ച് എസ് എസ് കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്.
രണ്ട്  നിലകളിലായി 8 ക്ലാസ് റൂമുകളും ടോയ്ലെറ്റ് ബ്ലോക്കുമാണ്  പെരിങ്ങോം ജി എച്ച് എസ് എസിൽ നിർമ്മിച്ചത്. കിലയാണ് നിർവ്വഹണ ഏജൻസി. കെട്ടിടത്തിന്റെ ശിലാഫലകം ടി ഐ മധുസൂദനൻ എം എൽ എ അനാച്ഛാദനം ചെയ്തു.  പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എം കെ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ഏലിയാസ്, രജനി മോഹൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ കെ സോമരാജൻ, തളിപ്പറമ്പ ഡി ഇ ഒ കെ ജയപ്രകാശ്, സ്‌കൂൾ ഹെഡ്മാസ്റ്റർ പി പി സുഗതൻ, സീനിയർ അസിസ്റ്റന്റ് കെ പി ബൈജു, പഞ്ചായത്തംഗങ്ങൾ, അധ്യാപക രക്ഷാകർത്താക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചുണ്ടങ്ങാപ്പൊയിൽ ജി എച്ച് എസ് എസിന് രണ്ടു നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും രണ്ടു ടോയിലറ്റ് ബ്ലോക്കുകളും ഒന്നാം നിലയിൽ രണ്ടു ക്ലാസ് മുറികളും ആൺകുട്ടികൾക്കായി ഒരു ടോയിലറ്റ് ബ്ലോക്കുമാണ് ഒരുക്കിയിട്ടുള്ളത്. എ.എൻ ഷംസീർ എം.എൽ.എ ഓൺലൈനായി വിശിഷ്ടാതിഥിയായി. സ്‌കൂൾ പി ടി എ പ്രസിഡന്റ് പി ചന്ദ്രൻ അധ്യക്ഷ്യനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ, വാർഡ് അംഗം ടി ധനലക്ഷ്മി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി വി പ്രദീപ്, കണ്ണൂർ ഡി ഡി ഇ സി മനോജ് കുമാർ, തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക, കണ്ണൂർ ആർ.ഡി.ഡി പി.വി പ്രസീത, തലശ്ശേരി നോർത്ത്് എ.ഇ.ഒ രഞ്ചിത്ത് കുമാർ, കില പൊജക്ട് എഞ്ചിനീയർ ഹരിത, എസ് എം സി ചെയർമാൻ എ.പി ജയൻ, ബ്ലോക്ക്് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഷിജു ശിവൻ, ഹെഡ്മാസ്റ്റർ എൻ.പി രാജീവൻ, പ്രിൻസിപ്പൽ കെ കെ ബാലകൃഷ്ണൻ, സ്റ്റാഫ്് സെക്രട്ടറി സി.പി ലസിത 
എന്നിവർ സംബന്ധിച്ചു

date