ഫറോക്ക് - വെസ്റ്റ് നല്ലൂർ -കരുവൻ തിരുത്തി റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും
ഫറോക്ക് -വെസ്റ്റ് നല്ലൂർ -കരുവൻ തിരുത്തി റോഡ് ബി.എം& ബി. സി ചെയ്ത് നവീകരിക്കുന്നതിനുള്ള ടെന്റർ നടപടി പൂർത്തിയായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
6.5 കോടി രൂപയാണ് നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. ഫറോക്ക് -കടലുണ്ടി റോഡിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോ മുതൽ കരുവൻ തിരുത്തി റോഡിൽ മഠത്തിൽ പാടം വരെയുള്ള 2.4 കി.മീ ദൈർഘ്യമുള്ള റോഡിന്റെ നവീകരണ പ്രവൃത്തിയിൽ ഡ്രൈനേജ് , കവറിങ്ങ് സ്ലാബ്, കൾവർട്ട് നടപ്പാത എന്നിവ ഉൾപ്പെടും.
ഫറോക്ക് റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ കരുവൻ തിരുത്തി മഠത്തിൽ പാടം വരെയുള്ള റോഡ് സുഗമമായ യാത്രക്ക് അനുയോജ്യമായി മാറും. പൂത്തോളം മുതൽ പാണ്ടിപ്പാടം വഴി കരുവൻ തിരുത്തി പാലവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.
- Log in to post comments