Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവലോകന യോഗം

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്താന്‍ ഫെബ്രുവരി 14 (തിങ്കള്‍) മുതല്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നേരിട്ടുളള അവലോകന യോഗം നടത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അടിസ്ഥാനത്തിലുളള പദ്ധതികളുടെ പുരോഗതി പട്ടിക ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് ലഭ്യമാക്കണം. ഒപ്പം ആവശ്യമായ മറ്റു രേഖകളും സൗകര്യങ്ങളും ഒരുക്കണം. യോഗത്തിന്റെ മിനുട്‌സ് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് നല്‍കണം. അവലോകനയോഗ സമയവും തീയതിയും പിന്നീട് അറിയിക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

ഭരണാനുമതി നല്‍കി

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നീലേശ്വരം നഗരസഭ  കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതീകരണ പ്രവൃത്തിക്ക് എം രാജഗോപാലന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ (10,00,000) ഭരണാനുമതി ലഭിച്ചു.

date