Skip to main content

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം നമ്പര്‍ 2ല്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. പി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്‌സ്, ടി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ്, സയന്‍സ്, സംസ്‌കൃതം, ആര്‍ട്ട് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍, മലയാള ഭാഷാധ്യാപനത്തിലും ആണ് ഒഴിവുകള്‍. ആര്‍ട്ട് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്‌സ് കോച്ച്, കൗണ്‍സിലര്‍, സ്റ്റാഫ് നേഴ്‌സ്, മലയാള ഭാഷാധ്യാപനം വിഭാഗത്തിന്റെ കൂടിക്കാഴ്ച ഫെബ്രുവരി 17 (വ്യാഴം)നും പി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്‌സ്, ടി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ്, സയന്‍സ്, സംസ്‌കൃതം എന്നിവയുടെ കൂടിക്കാഴ്ച ഫെബ്രുവരി 18 (വെള്ളി)നും വിദ്യാലയത്തില്‍ രാവിലെ 10ന് നടക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. വെബ്‌സൈറ്റ് - no2kasragod.kvs.ac.in ഫോണ്‍ - 04994 256788, 295788, 8547887568.
 

date