Skip to main content

പ്രവര്‍ത്തനത്തിനൊരുങ്ങി പെരിന്തല്‍മണ്ണ ' വനിതാ   മിത്ര കേന്ദ്രം'

ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഹോസ്റ്റല്‍ 'വനിതാ മിത്ര കേന്ദ്രം' പ്രവര്‍ത്തനത്തിന് സജ്ജമായി. പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് ലീസിന് അനുവദിച്ച സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം ആരംഭിക്കുന്ന വനിതാ മിത്ര കേന്ദ്രത്തില്‍  വൈഫൈ സൗകര്യം, നാപ്കിന്‍  ഇന്‍സിനേററ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ലഭിക്കും. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.  സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍, അംഗപരിമിതര്‍ക്കുളള റൂം എന്നിങ്ങനെ തരം തിരിച്ച് 100 പേര്‍ക്ക് താമസിക്കുവാനുളള സൗകര്യങ്ങളാണ് ഹോസ്റ്റലില്‍ സജ്ജീകരിച്ചിട്ടുള്ളത്. രാത്രി വൈകി ജോലി സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കും പ്രവേശനത്തിന് പ്രത്യേക അനുമതി നല്‍കും. പെരിന്തല്‍മണ്ണ ടൗണില്‍ കുറഞ്ഞ ദിവസത്തേക്ക് എത്തിച്ചേരുന്ന വിദ്യാര്‍ഥിനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും അതിഥി സൗകര്യങ്ങളും ലഭ്യമാണ്. ഹോസ്റ്റല്‍ സൗകര്യം ആവശ്യമുളളവര്‍ 9188121454, 0495 2766464, 9496015010 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

date