Skip to main content

പുഴയൊഴുകും മാണിക്കല്‍' പദ്ധതിയുടെ ഭാഗമായി തരിശു പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നു

**മന്ത്രി ജി.ആര്‍.അനില്‍ നാളെ(ഫെബ്രുവരി 12)ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'പുഴയൊഴുകും മാണിക്കല്‍' പദ്ധതിയുടെ ഭാഗമായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടം പത്തേക്കര്‍ വയലില്‍ വിത്ത് വിതച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നാളെ (ഫെബ്രുവരി 12) ഉദ്ഘാടനം ചെയ്യും.
സര്‍ക്കാര്‍ തലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ ഏകോപിപിച്ച് കൊണ്ടാണ് പുഴയൊഴുകും മാണിക്കല്‍ പദ്ധതി നടപ്പാക്കുന്നത്. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന  തരിശു പാടങ്ങള്‍ ഈ പദ്ധതിയിലൂടെ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കും. പുഴയും, തോടും, കൈതോടുകളും വൃത്തിയാക്കി പദ്ധതിയുടെ ഭാഗമാക്കുന്നതോടെ അനുബന്ധ കൃഷിവിളകള്‍ക്കും ജലം ലഭിക്കും. ചങ്ങാട കൃഷി, മത്സ്യ കൃഷി തുടങ്ങിയവ ഉള്‍പെടുത്തിയിട്ടുണ്ട്. കുട്ട വഞ്ചി, സൈക്ലിങ് പാതകള്‍, വയലോര നടപ്പാതകള്‍, കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രാദേശിക വിഭവങ്ങളുടെ ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ടൂറിസം സാധ്യത മുന്‍നിര്‍ത്തി നടപ്പിലാക്കും.

മൂളയം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ: ടി എന്‍ സീമ, വാമനപുരം എം.എല്‍.എ. ടി കെ മുരളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, തൃതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date