Skip to main content

ജല്‍ജീവന്‍ മിഷനില്‍ നിയമനം

ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി ജില്ലയിലെ വിവിധയിടങ്ങളില്‍ പുതിയതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളന്റിയറായി നിയമിക്കുന്നു. 631 രൂപയാണ് ദിവസ വേതനം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ മലപ്പുറം കോട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാവണം. ഫോണ്‍: 8289940568.
 

date