Skip to main content

കെ.എ.എസ് പരീക്ഷാ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സൗജന്യ പരിശീലനം നല്‍കുന്നു. കെ.എ.എസ്. പ്രാഥമിക പരീക്ഷാ സിലബസിന് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിന് താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം bureaukkd@gmail.comല്‍ ഫെബ്രുവരി 10നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0494 2405540.
 

date