Skip to main content

നിർമ്മാണം പൂർത്തീകരിച്ച മണര്‍കാട് സർക്കാർ എല്‍.പി.സ്‌കൂളും  താഴത്തുവടകര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു  വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചു.: മുഖ്യമന്ത്രി പിണറായി വിജയൻ 

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നടത്തിയ ഊർജ്ജിത പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .മണര്‍കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, വെള്ളാവൂര്‍ പഞ്ചായത്തിലെ താഴത്തുവടകര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 13 ജില്ലകളിലെ 53 ഹൈടെക് സ്‌കൂള്‍ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓൺ ലൈൻ മുഖേന നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . 

കോവിഡ് മഹാമാരിയിൽ    വിദ്യാഭ്യാസരംഗത്ത് നേരിട്ട  പ്രതിസന്ധിയെ  ഓണ്‍ലൈന്‍ ഡിജിറ്റല്‍ പഠനരീതിയിലൂടെ  മറികടന്ന് കേരളം രാജ്യത്തിന് മാതൃകയായി . ഇതിനെ തുടർന്ന്  9. 34 ലക്ഷം കുട്ടികൾ  സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അധികമായെത്തി.

 കേന്ദ്ര വിദ്യാഭ്യാസ വകുപ്പു നടത്തിയ പെര്‍ഫോമിംഗ് റീഡിംഗ് ഇന്‍ഡക്‌സില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയതും, നീതി ആയോഗിന്റെ സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, എസ്.ജി.ഡി. ഇന്ത്യ ഇന്‍ഡക്‌സ് എന്നിവയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഒന്നാം സ്ഥാനം നേടിയതും കക്ഷി രാഷ്ട്രീയഭേദമന്യേ കേരളത്തിന് അഭിമാനാര്‍ഹമാണ്. നാട്ടുകാരും ജനപ്രതിനിധികളും വിദ്യാഭ്യാസ തല്പരരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ കൂട്ടായ ശ്രമങ്ങളും ഈ നേട്ടത്തില്‍ വലിയ പങ്കുവഹിക്കുന്നു. 

പൊതുവിദ്യാഭ്യാസ മേഖലയെപ്പോലെ ഉന്നതവിദ്യാഭ്യാസ രംഗവും ശാക്തീകരിക്കുമെന്നും  നവ വിജ്ഞാന  സമൂഹം സൃഷ്ടിക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ്  സര്‍ക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

date