Skip to main content

വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങൾ    - മന്ത്രി വി. എന്‍ വാസവന്‍

ഉയർന്ന പഠന നിലവാരവും മികച്ച പശ്ചാത്തല സൗകര്യങ്ങളും  ഉറപ്പുവരുത്തിയതിലൂടെ   കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്  സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ . വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് മണര്‍കാട് ജി.എല്‍.പി സ്‌കൂളിന് നിർമ്മിച്ച ഇരുനിലകെട്ടിടത്തിന്റെ  ഉദ്ഘാടനം   മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനിൽ നിർവ്വഹിച്ചതുമായി ബന്ധപ്പെട്ട് സകൂ ളിൽ  നടന്ന പൊതുസമ്മേളനം   ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന സൗകര്യങ്ങളുടെയും കുട്ടികളുടെയും കുറവ് മൂലം  അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സർക്കാർ വിദ്യാലയങ്ങൾ  ഇന്ന് വികസനക്കുതിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു .

ഉമ്മന്‍ ചാണ്ടി എം.എല്‍.എ  ഓണ്‍ലൈൻ മുഖേന  ചടങ്ങിൽ സംബന്ധിച്ചു. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വിദ്യാ കിരണം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി

 

പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ മാത്യു ബില്‍ഡിംഗ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുജയ  പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കി.   മണര്‍കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ , ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ ബിജു, മണര്‍കാട് പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാന്‍ ഫിലിപ്പ് കിഴക്കേപ്പറമ്പില്‍,  ആരോഗ്യ, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍     ആര്‍.രാജീവ്,  ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്സണ്‍ രജിത അനീഷ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബി ജയശങ്കര്‍, എ.ഇ.ഒ. എസ്.ഡി സുജ കുമാരി, ഹെഡ് മിസ്ട്രസ് ആന്‍സി തോമസ്,  പി.ടി.എ പ്രസിഡന്റ് ടോം ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

date