Skip to main content

തൊഴിലധിഷ്ഠിത  കോഴ്‌സുകളില്‍ പ്രവേശനം

 

 

കോട്ടയം: അസാപ് കേരളയുടെ നേതൃത്വത്തില്‍  നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി., സിവില്‍, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോഡെസ്‌ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 26 വയസ്സില്‍ താഴെയുള്ള വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 18. വിശദ വിവരങ്ങൾക്ക് ഫോണ്‍- 9495999753, 9495999796, 9495999631

date