Skip to main content

കാവിലുംപാറയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കർശനമാക്കും

 

 

കാവിലുംപാറ പഞ്ചായത്തിൽ 70 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഫെബ്രുവരി 25 മുതൽ കർശനമായി നടപ്പാക്കാൻ കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരികളുടെ യോഗത്തിൽ തീരുമാനമായി. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ പ്ലേറ്റ് , പ്ലാസ്റ്റിക് ടംബ്ലറുകൾ, പേപ്പർ വാഴയില, തുടങ്ങിയ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. 

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡണ്ട് അന്നമ്മ ജോർജ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മണലിൽ രമേശൻ , കെ.പി ശ്രീധരൻ പഞ്ചായത്ത് സെക്രട്ടറി ജെ.ഡി ബാബു,, പഞ്ചായത്ത് മെമ്പർ വി.കെ സുരേന്ദ്രൻ ,എം ടി മനോജൻ , എബ്രഹാം തടത്തിൽ, കെ.ശ്രീധരൻ , ചന്ദ്രൻ പുള്ളിനോട്ട് , കെ ഡി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

date