Skip to main content

ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത്

 

 

3500 തൈകള്‍ നട്ടുവളര്‍ത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങുകയാണ് കൂത്താളി ഗ്രാമപഞ്ചായത്ത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

 

വിത്തുനടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ബേബി മുഖ്യാതിഥിയായി. 

 

ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി. സജീഷ്, സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, കൃഷി ഓഫീസര്‍ എസ്.ഡി. അമല്‍, വി.ഇ.ഓമാരായ ഒ.കെ. സവിത, ധന്യ മാധവന്‍, തൊഴിലുറപ്പ് തൊഴിലാളികളായ വി.പി. ബിന്ദു, അസ്സന്‍, നാരായണന്‍ നായര്‍ എന്നിവര്‍ ആശംസ പറഞ്ഞു. തൊഴിലുറപ്പ് എ.ഇ. ബി.ടി. ശരത്ത് സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജയന്തി നന്ദിയും രേഖപ്പെടുത്തി.

date