Skip to main content

അതിഥി തൊഴിലാളികൾക്കിടയിൽ ആരോ​ഗ്യവകുപ്പ് പരിശോധന നടത്തി

അഴിയൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളിലാണ് പരിശോധന നടത്തിയത്. തൊഴിലാളികളിലെ മന്തുരോഗം, മലമ്പനി, എന്നിവ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ പരിശോധനാസംഘം സ്ഥലത്തെത്തി രക്ത സാമ്പിൾ ശേഖരിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. 

 

പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാരോത്ത് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന 25 അതിഥി തൊഴിലാളികളിലും ചാരങ്കയിൽ ക്വാട്ടേഴ്‌സിലെ 7 പേരിലും രണ്ടാം വാർഡിലെ റസ്ബാ ഷെറിൻ ക്വാർട്ടേഴ്‌സിലെ 18 പേരുടെയുമുൾപ്പെടെ ആകെ 50 പേരുടെ സാമ്പിളുകളാണ് സംഘം ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. റീന, കെ ഫാത്തിമ, ബിജില, നീരജ, ദൃശ്യ, ലാബ് ടെക്‌നീഷ്യൻ കെ എം മിഥുൻ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

date