Skip to main content

മേപ്പയ്യൂരില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 

സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഇ ശ്രീജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റും സി.ഡി.എസ് മുന്‍ ചെയര്‍പേഴ്സണ്‍ കെ.കെ.ഗീതയും കൂടി ആദ്യ ഗഡുവിന്റെ ചെക്ക് വിതരണം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഉപസമതി കണ്‍വീനര്‍ ശാലിനി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

date