Skip to main content

അങ്കണവാടി നിര്‍മാണം തുടങ്ങി

സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത കല്ലാച്ചി മലയിലെ ലക്ഷം വീട് അങ്കണവാടിയിലെ 25 ഓളം കുട്ടികളുടെ സ്വപ്നം പൂവണിയുന്നു. മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി കുമാരനും ചാലില്‍ രാജീവനും ചേര്‍ന്ന് നല്‍കിയ 4 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന അങ്കണവാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി കുറ്റിയടിച്ചു.

 

ത്രിതല പഞ്ചായത്തുകള്‍ അനുവദിച്ച 25 ലക്ഷംരൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി. കുമാരന്‍, കെ ബാലന്‍, ഷൈമ എന്നിവര്‍ സംസാരിച്ചു.

date