Skip to main content

'തരിശ് രഹിത ഉള്ള്യേരി'- പുഞ്ചകൃഷി ആരംഭിച്ചു

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ 'തരിശ് രഹിത ഉള്ള്യേരി' പദ്ധതിയുടെ ഭാഗമായി മൂന്ന് ഏക്കര്‍ സ്ഥലത്ത് പുഞ്ചകൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നത്തറ 11-ാം വാര്‍ഡില്‍ കാര്‍ഷിക കര്‍മസേനയാണ് കൃഷിപ്പണി ഏറ്റെടുത്തിരിക്കുന്നത്.

 

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി. അബ്ദുള്‍ ബഷീര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date