Skip to main content

മുക്കം മുനിസിപ്പാലിറ്റിയുടെ 'ആർച്ച' പദ്ധതിയിൽ ഇനി കുങ്ഫു പരിശീലനവും

കൗമാരക്കാരായ പെൺകുട്ടികൾക്ക്‌ സ്വയരക്ഷക്കായി ആയോധന പരിശീലനം നൽകുന്നതിന് മുക്കം നഗരസഭ നടപ്പാക്കുന്ന ആർച്ച(ആക്ക്യുറിങ് റെസിസ്റ്റൻസ് എഗൈൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്സ്മെന്റ്) പദ്ധതിയിൽ ഇനിമുതൽ കുങ് ഫു പരിശീലനവും. കുങ് ഫു വിൽ ആറാം ഡിഗ്രി ബ്ലാക്ക് ബെൽറ്റും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ മധു കീരിപൊയിൽ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. മുക്കം ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് മാമ്പറ്റ സാംസ്‌കാരിക നിലയത്തിലാണ് പരിശീലനം. 

 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്കാണ് പ്രവേശനം നൽകുക. നഗരസഭാ ചെയർമാൻ പി.ടി ബാബു പരിശീലനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് പദ്ധതി അവതരണം നടത്തി. ട്രെയിനർ മധു കീരിപൊയിൽ പരിശീലന വിശദീകരണവും നൽകി. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി, കൗൺസിലർമാരായ വസന്തകുമാരി, രജനി, നൗഫൽ മല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

date