Skip to main content

കോളനികളുടെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തികരിക്കും - എം.എൽ.എ കെ.എം സച്ചിൻ ദേവ്

അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ബാലുശ്ശേരി മണ്ഡലത്തിലെ രണ്ടു കോളനികളുടെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ കെ.എം സച്ചിൻദേവ്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നെരാടി മല കോളനിയും, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ കരാങ്കാളിമ്മൽ കോളനിയുമാണ് നവീകരിക്കുന്നത്.

 

നെരാടി മല കോളനിയിൽ ചേർന്ന അവലോകന യോഗത്തിൽ മാർച്ച് 30നുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എം. എൽ. എ നിർദ്ദേശം നൽകി. 

 

അവലോകന യോഗത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ.ജി. ഷിബി, നിർമ്മിതി ജില്ലാ മാനേജർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

date