Skip to main content

മോഡൽ റസിഡൻഷ്യൽ  സ്‌കൂൾ പ്രവേശനം

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2022-23 അധ്യയനവർഷം അഞ്ചാം ക്ലാസിലും  പട്ടികവർഗക്കാർക്ക് മാത്രമുള്ള പൂക്കോട് (വയനാട്), പൈനാവ് (ഇടുക്കി) മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളില്‍ ആറാം ക്ലാസിലും  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. 10 വയസ് കഴിയാത്തവരായിരിക്കണം. വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. പ്രാക്തനഗോത്രവർഗക്കാരെ വാർഷിക വരുമാനപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രക്ഷിതാക്കളാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി  ഫെബ്രുവരി 28.

അപേക്ഷാ ഫോമുകൾ പുനലൂർ പട്ടികവർഗ വികസന ഓഫീസിലും  കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0475-2222353.

date