Skip to main content

ഒല്ലൂർ കൃഷി സമൃദ്ധിക്ക് പുതിയ ഓഫീസ് കെട്ടിടം

ഒല്ലൂർ കൃഷി സമൃദ്ധിയ്ക്ക് ഇനി പുതിയ ഓഫീസ് കെട്ടിടം. ഒല്ലൂക്കര പ്രണവം നഗറിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. കേരളത്തിന് തന്നെ മാതൃകയായി അവതരിപ്പിച്ച ശ്രദ്ധേയമായ മോഡലാണ് ഒല്ലൂർ കൃഷി സമ്യദ്ധിയെന്ന് മന്ത്രി പറഞ്ഞു.
ഒരു ആശയത്തെ വളരെ വേഗത്തിൽ പൊതു സമൂഹത്തിൽ അവതരിപ്പിക്കാനായി.  365 ദിവസം കൃഷി ചെയ്യുന്ന ജൈവ മേഡലിലേയ്ക്ക് ഒല്ലൂർ മണ്ഡലത്തിനെ കൊണ്ടുവരുമെന്നും  മന്ത്രി പറഞ്ഞു.ഒല്ലൂർ നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനത്തിനായി വിത്ത് മുതൽ വിപണനം വരെ ഒരുക്കി നൽകുന്നതാണ് ഒല്ലൂർ കൃഷി സമൃദ്ധി.കാർഷികോൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക, കർഷകർക്ക് വരുമാനം എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒല്ലൂക്കര പ്രണവം നഗറിലാണ് ഒല്ലൂർ കൃഷി സമൃദ്ധി ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്.  ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് മെമ്പർ കെ വി സജു , ക്യഷി അസിസ്റ്റന്റ് ഡയറക്ടർ പി സി സത്യവർമ്മ തുടങ്ങിയവർ പങ്കെടുത്തു.

date