Skip to main content

പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു 

കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോര്‍ജ സ്ഥാപിതശേഷി നേടുന്നതിന്റെ ഭാഗമായി ഇലക്ട്രീഷ്യന്മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്, വയര്‍മാന്‍ അപ്രന്റിസ്, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 വയസിനും ഇടയിലായിരിക്കണം. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അനെര്‍ട്ടിന്റെ വെബ്‌സൈറ്റായ www.anert.gov.in/node/709 ലിങ്ക് വഴി ഓണ്‍ലൈനായി ഫെബ്രുവരി 28 ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍ : 9188119431, 18004251803, മെയില്‍ ഐഡി : training@anert.org.

date