Skip to main content

പൊന്നാനിയിൽ "പൊതുവിദ്യാഭ്യാസ യജ്‌ഞം" പ്രവർത്തനങ്ങൾ ഊർജിതമാക്കും 

 

 

പൊന്നാനി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ

"പൊതുവിദ്യാഭ്യാസ യജ്‌ഞം" പൊന്നാനി മണ്ഡല അവലോകന യോഗത്തിൽ

തീരുമാനിച്ചു.

 

സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കിയും വർധിപ്പിച്ചും

പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ സ്‌കൂളിലും നടക്കുന്ന പ്രവൃത്തികളുടെ പുരോഗമനവും പൂർത്തീകരിച്ച പ്രവൃത്തികളുടെ വിശദമായ വിവരങ്ങളെ

കുറിച്ചും യോഗം വിലയിരുത്തി.

 

സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ 

സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വകയിരുത്തിയ കിഫ്ബി

ഫണ്ടും പൊതുവിദ്യാഭ്യാസ യജ്ഞം പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് നിലവിൽ

പ്രവൃത്തികൾ പുരോഗമിക്കുന്നത്.

പി. നന്ദകുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ തൃക്കാവ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത്, ആലംകോട്പഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ, മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് , വെളിയംകോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സെയ്ദ് പുഴക്കര , 

പൊതുവിദ്യാഭ്യാസ യജ്‌ഞം ജില്ലാ കോർഡിനേറ്റർ മണി മാഷ് , തിരൂർ വിദ്യാഭ്യാസ ജില്ലാ ഡി.ഇ.ഒ

രമേശ് ബാബു , പൊന്നാനി എ.ഇ.ഒ ഷോജ ടീച്ചർ ,പ്രധാനധ്യാപകർ , പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു 

date