Skip to main content

അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത് നാളെ 

 

ആലപ്പുഴ: ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നാളെ  (2022 ഫെബ്രുവരി 15) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത് നടത്തും. ആധാര രജിസ്ട്രേഷന്‍ വേളയില്‍ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തത് മൂലം അണ്ടര്‍ വാലുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആധാരങ്ങള്‍ക്ക് ഫീസ് പൂര്‍ണമായും ഒഴിവാക്കി മുദ്രവിലയുടെ 30 ശതമാനം മാത്രം ഈടാക്കി തീര്‍പ്പ് കല്‍പ്പിക്കും.

റവന്യൂ റിക്കവറി നടപടിയില്‍ നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആലപ്പുഴ സബ് രജിസ്ട്രാര്‍ അറിയിച്ചു.

date