Skip to main content

തിരൂര്‍ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് ഇനി സ്വന്തം ബസ്

തിരൂര്‍ നഗരസഭയുടെ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ ഇനി സ്വന്തം ബസില്‍ സ്‌കൂളില്‍ എത്താം. അറുപതോളം ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നഗരസഭ വാഹനം വാങ്ങി നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കുന്നതിന് കുടുംബശ്രീ മിഷനും മുന്നോട്ടു വന്നു. ബഡ്സ്            സ്‌കൂളുകള്‍ക്ക് വാഹനം നല്‍കുന്ന പദ്ധതിയില്‍ തിരൂര്‍ നഗരസഭാ ബഡ്സ്         സ്‌കൂളിനെ കൂടി ഉള്‍പ്പെടുത്തി 15 ലക്ഷം  ഇതിനായി അനുവദിച്ചു. നഗരസഭാ പദ്ധതിവിഹിതം കൂടി ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങിയത്. ബസിന്റെ താക്കോലും രേഖകളും ചെയര്‍പേഴ്സണ്‍ എ.പി നസീമ സ്‌കൂളിന് കൈമാറി. വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി അധ്യക്ഷനായി.  
 
നഗരസഭ സെക്രട്ടറി ടി.വി.ശിവദാസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കെ.സലാംമാസ്റ്റര്‍, ഫാത്തിമത് സജ്ന, കൗണ്‍സിലര്‍മാരായ അബ്ദുള്ളക്കുട്ടി, ഷാഹുല്‍ ഹമീദ്, സീനത് ഐ.പി റംല, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കെ.കെ.തങ്ങള്‍, എച്ച്. എസ്. ജീവരാജ്, എച്ച്.ഐ രഞ്ജിത്ത്, എ.കെ.സൈതാലി കുട്ടി, യാസര്‍ പയ്യോളി, ഷൈജ ടീച്ചര്‍, പി.ടി.എ.പ്രസിഡന്റ് ഉബൈദ്, യൂസഫ് പൂഴിത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date