Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു

വേങ്ങര അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ തെന്നല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 27 അങ്കണവാടികളിലേക്ക് 948 പ്രീ സ്‌കൂള്‍ കിറ്റ്,  എടരിക്കോട് 23 അങ്കണവാടികളിലേക്ക് 710 പ്രീ സ്‌കൂള്‍ കിറ്റ്, പറപ്പൂര്‍ 36 അങ്കണവാടികളിലേക്ക് 1062 പ്രീ സ്‌കൂള്‍ കിറ്റ്, ഊരകം 28 അങ്കണവാടികളിലേക്ക് 934 പ്രീ സ്‌കൂള്‍ കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 16ന് ഉച്ചക്ക് 12നകം വേങ്ങര അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ദര്‍ഘാസ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പറമ്പിലങ്ങാടിയിലെ കെ.എം കോപ്ലക്‌സിലെ ഒന്നാം നിലയില്‍  പ്രവര്‍ത്തിക്കുന്ന വേങ്ങര അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2750666.
 

ടെന്‍ഡര്‍ ക്ഷണിച്ചു
 

പൊന്നാനി അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 83 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടിക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 11ന് വൈകീട്ട് മൂന്നിനകം പൊന്നാനി അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍: 0494 2664468.

date