Skip to main content

ഭിന്നശേഷി ഓര്‍ത്തോ വിഭാഗക്കാര്‍ക്ക് 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഓര്‍ത്തോ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കര്‍ക്കുള്ള  വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ 122 ഭിന്നശേഷിക്കാരായ  ഗുണഭോക്താക്കള്‍ക്കാണ് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച  മെഡിക്കല്‍ ക്യാമ്പ് വഴിയാണ് ഓരോ   ഗുണഭോക്താവിനും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ണയിച്ചത്.  സംസ്ഥാന വികലാംഗ കോര്‍പറേഷനാണ് പദ്ധതിക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.ഗുണഭോക്താക്കളുടെ പ്രയാസങ്ങള്‍ക്കനുസരിച്ച് വിവിധ ഇനം വീല്‍ ചെയറുകള്‍, ഊന്നു വടികള്‍, തെറാപ്പി എക്യുപ്പ്‌മെന്‍സ്, തെറാപ്പി മാറ്റ്, പാരലല്‍ ബാര്‍, കൃത്രിമകാലുകള്‍, കൃത്രിമ കൈകള്‍, കുട്ടികള്‍ക്കുള്ള വീല്‍ ചെയറുകള്‍, ട്രാംബോ ലൈന്‍, മെമ്മറി ട്രെയിനിങ് കിറ്റ് (കുട്ടികള്‍ക്ക് പഠിക്കാനുള്ള കിറ്റ്) സി.പി ചെയര്‍, കമ്മോട് ചെയര്‍, വാക്കര്‍, തുടങ്ങി 43 തരത്തിലുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി. പി ഷെജിനി ഉണ്ണി  അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്‌മാന്‍,സ്ഥിരം സമിതി അംഗങ്ങളായ  വി. പി അബ്ദു ഷുക്കൂര്‍, കെ.ടി റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍.സുരേന്ദ്രന്‍, സിഡിപിഒ പി.സി റജീന, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരായ കരുണാകരന്‍ ചെറായി, എം.പി രാജേഷ്, വികലാംഗ കോര്‍പ്പറേഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

(ഫോട്ടോ സഹിതം)
 

കാപ്ഷന്‍: ഓര്‍ത്തോ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ടി. വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിക്കുന്നു.

date