Skip to main content

കൊണ്ടാട്ടി മണ്ഡലത്തിൽ മൂന്ന് പ്രവൃത്തികൾക്ക് ഒരു കോടി അനുവദിച്ചു

 

 

കൊണ്ടോട്ടി മണ്ഡലത്തിൽ മൂന്ന് പ്രവൃത്തികൾക്ക് ഒരു കോടി രൂപ അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എൽ.എ. അറിയിച്ചു. മുതുവല്ലൂർ ഐ.എച്ച് ആർ.ഡി.ക്ക് നിലവിലെ കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിയാൻ 50 ലക്ഷം രൂപയും വാഴക്കാട് ഐ.എച്ച്.ആർ.ഡി. ബിൽഡിങ് അറ്റ കുറ്റപ്പണിക് 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്ക് ഇതിനുള്ള ഫണ്ട് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ ഡപ്പോസിറ്റ് ചെയ്തു. ആലുങ്ങൽ - വലിയ പറമ്പ് - നീറാട് റോഡിൽ കഴിഞ്ഞ കാലവർഷത്തിൽ വലിയ താഴ്ചയിലേക്ക് ഇടിഞ്ഞ ബ്ലോസം കോളജിന് സമീപത്തെ ഭാഗം നവീകരിക്കുന്നതിനു 25 ലക്ഷം രൂപക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായും എം.എൽ.എ. അറിയിച്ചു.

 

date