Skip to main content

പള്ളിക്കൽ പഞ്ചായത്തിൽ വിജയവീഥി പഠനകേന്ദ്രത്തിന് തുടക്കമായി 

 

 

വിജയവീഥി പദ്ധതിയുടെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെമ്പാൻ മുഹമ്മദാലി ഇ. എം. ഇ. എ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ് അധ്യക്ഷനായി.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്കരിച്ച് നടപ്പാക്കുന്ന,മത്സര പരീക്ഷാർത്ഥികൾക്കുള്ള പരിശീലനം നൽകുന്ന പദ്ധതിയാണിത്. പ്രാഥമികഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്സ്‌, പ്ലസ്ടു, ബിരുദം എന്നിവ അടിസ്ഥാനയോഗ്യതകളായി കണക്കാക്കി, കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാഥമിക പരീക്ഷകളുടെ പഠന പരിശീലനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ആറു മാസം ദൈർഘ്യമുള്ള പരിശീലന പദ്ധതിയിൽ പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം സൗജന്യമാണ്. മറ്റു ഉദ്യോഗാർത്ഥികളിൽ നിന്നും മിതമായ ഫീസാണ് ഈടാക്കുക. പ്രവേശനം നേടുന്നവർക്ക് പഠനോപാധികൾ, മാതൃകാ പരീക്ഷാ പേപ്പറുകൾ, പരിശീലകർ തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകൾ എന്നിവ സൗജന്യമായി ലഭിക്കും.

 

 

പരിപാടിയിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അബ്ദുൽ ഹമീദ്, ആരിഫ, അംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൽ, കണ്ണനാരി നസീറ, പഴേരി സുഹ്‌റ, നീലാണ്ടൻ, സുഹൈബ്, മുഹമ്മദാലി കടക്കോട്ടീരി, മൻസൂർ എന്നിവർ പങ്കെടുത്തു.

 

date