Skip to main content

അറിയിപ്പുകൾ രണ്ട്

എസ്.ടി. ഹെൽത്ത് പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് എസ്.ടി ഹെൽത്ത് പ്രൊമോട്ടർക്കായി നിയമനം നടത്തുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 46. പ്രായം 20 നും 35 നും മധ്യേ.  പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ്  യോഗ്യത മതി. ഹെൽത്ത് പ്രൊമോട്ടറായി അപേക്ഷിക്കുന്നവർക്ക് നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയൂർവേദം പാരമ്പര്യവൈദ്യംഎന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകുന്നതാണ്.

എഴുത്ത് പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഓൺലൈനായി  www.cmdlkerala.net, www.stdd.kerala.gov.in  എന്നീ വെബ്സൈറ്റുകൾവഴി സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി. അപേക്ഷ സമർപ്പിക്കുമ്പോൾ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്.  നിയമന കാലാവധി ഒരു വർഷമായിരിക്കും. ഫോൺ: 0495 2376364

ഇ-ടെണ്ടർ

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന്  ഇ - ടെണ്ടറുകൾ ക്ഷണിക്കുന്നു. ഇ-ടെണ്ടർ സമർപ്പിക്കേണ്ട  അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം 5  മണി. ഫെബ്രുവരി 24് രാവിലെ 11 മണിക്ക്  ഇ-ടെണ്ടർ തുറക്കുന്നതായിരിക്കും. വെബ്‌സൈറ്റ്: etenders.kerala.gov.in ഫോൺ: 0496 2630800

 

date